Monday, February 16, 2015

1. Srilanka Vs Newzealand



ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ശ്രീലങ്ക ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 98 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റു ചെയ്യാന്‍ അയക്കപ്പെട്ട ന്യുസിലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചു കൂട്ടിയത് 331 റണ്‍സ് ആണ്. ഗപ്ടില്‍(49), മക്കെല്ലം(65), വില്ല്യംസന്‍(57), ആന്‍റെഴ്സണ്‍(75) എന്നിവര്‍ നന്നായി പൊരുതി.





തുടര്‍ന്ന് ബാറ്റ് ചെയ്ത ശ്രിലങ്കക്ക് തിരിമന്നെ(65), മാത്യൂസ്(46)എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 233 റണ്‍സിനു പുറത്താകാനെ സാധിച്ചുള്ളൂ. ആദ്യ മത്സരത്തില്‍ ന്യുസിലാന്‍റ് 98 റണ്‍സിനു ജയിച്ചു